എം.എം ഹസന്റെ പ്രസ്താവന അതിരു കടന്നിട്ടില്ല: രമേശ് ചെന്നിത്തല

single-img
22 April 2012

കോണ്‍ഗ്രസ് നേതാക്കള്‍  പരസ്യപ്രസ്താവകള്‍   നടത്തുന്നത് വിലക്കിയിട്ടുണ്ടെന്നും  അത്  ലംഘിച്ചാല്‍  കര്‍ശന നടപടി സ്വീകരിക്കുമെന്നും  കെ.പി.സി.സി ്രപസിഡന്റ്  രമേശ് ചെന്നിത്തല. അഞ്ചാം മന്ത്രി പ്രശ്‌നവുമായി ബന്ധപ്പെട്ട്  പരസ്യ പ്രസ്താവനകള്‍ നടത്തുന്നത്  കെ.പി.സി.സി വിലക്കിയിട്ടുണ്ട്. എന്നാല്‍  കോണ്‍ഗ്രസ്  നേതാവായ എം.എം. ഹസന്‍  നടത്തിയ  പ്രസ്താവന അതിരുകടന്നതാണെന്ന് കരുതുന്നില്ലായെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകോപനപരമായ  പ്രസ്താവനകള്‍ക്ക്  യു.ഡി.എഫില്‍ ഇടമില്ലെന്നും  യു.ഡി.എഫിനേയും  സര്‍ക്കാരിനെയും സുഗമമായി  മുന്നോട്ട് കൊണ്ടുപോകുന്നതിന്  എല്ലാ കക്ഷി നേതാക്കളും സഹകരിക്കണമെന്നും,മുസ്ലീം ലീഗുമായുള്ള  പ്രശ്‌നങ്ങള്‍  ചര്‍ച്ചയിലൂടെ  പരിഹരിക്കുമെന്നും
രമേശ് ചെന്നിത്തല  പറഞ്ഞു.