പെട്രോൾ പമ്പുടമകൾ സമരം നടത്തില്ല

single-img
22 April 2012

ദേശീയ തലത്തിൽ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് സമരം ഫെഡറേഷൻ ഓഫ് ഓൾ ഇറ്റ്ൻഹ്യ പെട്രോളിയം ട്രേഡേഴ്സ് പിൻവലിച്ചു.ഏപ്രിൽ 23ന് രാജ്യമൊട്ടുക്കുള്ള പെട്രോൾ പമ്പുകളടച്ച് സമരം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.ഫെഡറേഷൻ പ്രസിഡന്റ് അശോക് ബദ്വാർ പെട്രോളിയം മന്ത്രി ജയ്പാൽ റെഡ്ഡിയെയും മറ്റ് ഉന്നതോദ്യോഗസ്ഥരെയും കണ്ട് നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.കാമ്മീഷൻ അടക്കമുള്ള കാര്യങ്ങൾ ഒരുമാസത്തിനകം പരിഗണിക്കാമെന്ന ഉറപ്പിന്മേലാണ് സമരം പിൻ വലിക്കുന്നതെന്നും ഫെഡറേഷൻ അറിയിച്ചു.