പരസ്യ പ്രസ്താവനയ്ക്ക് ഇനി ലീഗുകാരുമില്ല

single-img
22 April 2012

ഒടുവിൽ യുഡിഎഫിൽ വെടി നിർത്തൽ.പരസ്യപ്രസ്താവനകൾ ഒഴിവാക്കനമെന്ന കർശന നിർദേശം കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ നേതൃത്വം വെച്ചതിന് പിന്നാലെ ലീഗ് നേതൃത്വവും പരസ്പരമുള്ള ചെളിവാരിയെറിയൽ അവസാനിപ്പിക്കുന്നു.പരസ്യ പ്രസ്താവനകൾ അഭികാമ്യമല്ലെന്നും യുഡി എഫിനെ ദുർബലപ്പെടുത്തുകയാണ് അത്തരം പ്രവർത്തികൾ ചെയ്യുകയെന്നും മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞതോടെയാണിത്.കോൺഗ്രസിനെതിരെ ലീഗ് നേതാക്കൾ പരസ്യ പ്രസ്താവനകളൊന്നും ഇനി നടത്താൻ പാടില്ലെന്നും അദേഹം അറിയിച്ചു.കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തങ്ങൾ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വാർത്തക്കുറിപ്പ് ഇറക്കുകയായിരുന്നു..കാലഘട്ടത്തിന്റെ ആവശ്യമായ യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദേഹം പറഞ്ഞു.ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ്.കോൺഗ്രസുകാരെ ചൊടിപ്പിക്കുന്ന തരത്തിലുള്ള യാതൊരു വാക്കും ലീഗ് നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും ഉണ്ടാകരുതെന്നും യോഗങ്ങളിലും മറ്റും ഇതിനെക്കുറിച്ച് ശ്രദ്ധിക്കണമെന്നും അദേഹം പറഞ്ഞു.കൂടാതെ ഫ്ലക്സ് ബോർഡുകളിലും മറ്റും അത്തരത്തിലുള്ള വാക്കുകൾ വരാതെ നോക്കണാമെന്നും അങ്ങനെയുള്ളവ ഉടൻ നീക്കം ചെയ്യണമെന്നും തങ്ങൾ പറഞ്ഞു.പരസ്യ പ്രസ്താവനകൾ ഒഴിവാക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.