ഇ ടിക്ക് തീവ്രവാദനിലപാട്: കെ മുരളീധരന്‍

single-img
22 April 2012

കൊച്ചി: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ വീണ്ടും രംഗത്തെത്തി. അഞ്ചാം മന്ത്രി മുസ്‌ലിം ലീഗിന്റെ മതേതര പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്ന് റിപ്പോര്‍ട്ടര്‍ ടി.വി ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുത്ത് മുരളീധരന്‍ പറഞ്ഞു. അഞ്ചാം പദവി കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നു. തടസ്സമായത് ഇ.ടിയുടെ തീവ്രവാദ നിലപാടാണ്. തീവ്രവാദിയെന്ന കുപ്പായം ഇ.ടി അഴിച്ചുവെക്കണം.

നെയ്യാറ്റിന്‍കരയില്‍ തോറ്റാലും മുഖ്യമന്ത്രിയെ മാറ്റേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. കരുണാകരനും എ.കെ ആന്റണിയും കരഞ്ഞുകൊണ്ടാണ് പുറത്തു പോയത്. ഈ ഗതി ഇനി ആര്‍ക്കും ഉണ്ടാവരുത്. എന്‍.എസ്. എസ് കോണ്‍ഗ്രസ്സിനെ ആവോളം സഹായിച്ചിട്ടുണ്ടെന്നും പ്രസ്താവന നടത്തുന്നവര്‍ ഈ സഹായം വേണ്ടെന്ന് പറയാന്‍ തയ്യാറാവണമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തലസ്ഥാനത്തെത്തിയ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയുമായുള്ള കൂടിക്കാഴചക്ക് ശേഷം സാംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മിസ്ത്രിയും തമ്മിലുണ്ടായ ചര്‍ച്ചയില്‍ തെറ്റിദ്ധാണകളെല്ലാം മാറ്റിയതായും അദ്ദേഹം പറഞ്ഞു.