മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ തമിഴ്‌നാട് ഉന്നധാതികാര സമിതിയില്‍ പരാതി

single-img
22 April 2012

മുല്ലപ്പെരിയാര്‍  പ്രശ്‌നത്തില്‍  കേരളത്തിനെതിരെ  തമിഴ്‌നാട്   ഉന്നതാധികാര സമിതിക്ക്  പരാതി നല്‍കി.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപണികള്‍  നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന്  ചൂണ്ടി കാണിച്ചാണ് തമിഴ്‌നാടിന്റെ പരാതി.  സുപ്രീം കോടതി നിയോഗിച്ച  ഉന്നതാധികാര സമിതിയുടെ അവസാനഘട്ട യോഗം ഇന്നും നാളെയും ദല്‍ഹിയില്‍  നടക്കാനിരിക്കെയാണ് തമിഴ് നാടിന്റെ പരാതി. സമിതിയുടെ കാലാവതി ഈ മാസം 30 ന് അവസാനിക്കുന്നതിന് മുമ്പ്  മുല്ലപ്പെരിയാര്‍ വിഷയത്തില്‍  സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട്  നല്‍കണം.  അഞ്ചംഗ സമിതിയില്‍  ജസ്റ്റിസ് കെ.ടി.തോമസും  തമിഴ്‌നാടിന്റെ പ്രതിനിധിയായി  ജസ്റ്റിസ് എ.ആര്‍ ലക്ഷമണനുമുണ്ട്.