മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം ഇന്ന്

single-img
22 April 2012

മുല്ലപ്പെരിയാർ പ്രശ്നത്തിൽ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് പൂര്‍ത്തിയാവും..റിപ്പോര്‍ട്ടിന്റെ അവസാന അധ്യായങ്ങള്‍ക്ക് ഇന്നാവും രൂപം നല്‍കുകയെന്ന് സമിതി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.സുപ്രീംകോടതി നിഷ്കര്‍ഷിച്ച സമയത്തിനുള്ളില്‍ തന്നെ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. 2010 ഫെബ്രുവരി 17നാണ് അഞ്ചംഗ സമിതിയെ കോടതി നിയോഗിച്ചത്.അറ്റകുറ്റപ്പണി നട്ത്തുന്നത് സംബന്ധിച്ച് തമിഴ്നാടിന്റെ പരാതിയിൻ മേൽ നടപടി എടുക്കാനാവില്ലെന്ന് സമിതി അറിയിച്ചു