ഇന്നു മുതല്‍ മെഡിക്കല്‍ പി.ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്

single-img
22 April 2012

സംസ്ഥാനത്ത് ഇന്ന് മുതല്‍ മെഡിക്കല്‍ പി.ജി ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്‍മാരുടെയും അനിശ്ചിതകാല സമരം തുടങ്ങി.  നിര്‍ബന്ധിത  ഗ്രാമീണ  സേവനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍  സമരം നടത്തുന്നത്.    സമരത്തിന് മുന്നോടിയായി ഒരാഴ്ച മെഡിക്കല്‍ കോളേജുകളില്‍ പി.ജി വിദ്യാര്‍ത്ഥികള്‍  റിലേസമരം  നടത്തുകയും  ആരോഗ്യമന്ത്രി  വി.എസ്.ശിവകുമാറും  വകുപ്പ് സെക്രട്ടറിയുമായും  രണ്ട് തവണ  ചര്‍ച്ച നടത്തി എങ്കിലും പരാജയപ്പെട്ടു.  പ്രശ്‌നം പരിഹരിക്കുന്നതിനു  കൂടുതല്‍  സമയം വേണമെന്ന്  സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡോക്ടര്‍മാരുടെ സംഘടന  അത് അംഗീകരിച്ചില്ല.

ഡോക്ടര്‍മാരുടെ  സമരം ആശുപത്രികളുടെ  പ്രവര്‍ത്തനത്തെ  ബാധിക്കാതിരിക്കാന്‍  എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍  അറിയിച്ചിട്ടുണ്ട്. സമരം തുടര്‍ന്നാല്‍  ഡോക്ടര്‍മാരെ  പിരിച്ചുവിടുകയും  സ്വകാര്യ മേഖലയില്‍ നിന്ന്  ഡോക്ടര്‍മാരുടെ  സേവനം ഏര്‍പ്പെടുത്തുമെന്നും  നിര്‍ദ്ദേശം നല്‍കി എന്നാണ് സൂചന.