കലക്ടറുടെ മോചനം:8 പേരെ വിട്ടയക്കണമെന്ന് മാവോയിസ്റ്റുകള്‍

single-img
22 April 2012

ഛത്തീസ്‌ഗഡില്‍ ബന്ദിയാക്കിയ സുക്‌മ ജില്ലാ കലക്‌ടര്‍ അലക്‌സ് പോള്‍ മേനോന്റെ മോചനത്തിനു മാവോയിറ്റുകളുടെ ഉപാധി.മോചനത്തിനു പകരം ജയിലിലുള്ള തങ്ങളുടെ എട്ടു നേതാക്കളെ വിടണമെന്ന് ആവശ്യം.ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഈ മാസം 25 വരെയാണു സമയപരിധി.കൂടാതെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സൈനികനീക്കം ‘ഒാപ്പറേഷന്‍ ഗ്രീന്‍ഹണ്ട് ഉടന്‍ നിര്‍ത്തണമെന്നും ആവശ്യമുണ്ട്.ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് മാവോയിസ്റ്റുകള്‍ അലക്സിനെ തട്ടിക്കൊണ്ട് പോയത്.അലക്‌സ് പോള്‍ സുരക്ഷിതനാണെന്നും സംഭവത്തെപ്പറ്റി ചില സുപ്രധാന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി: രാം നിവാസ്‌ അറിയിച്ചു