ഭീഷണിയൊന്നും വേണ്ടെന്ന് ലീഗിനോട് മുരളീധരൻ

single-img
22 April 2012

ഒരു വശത്ത് കെ.പി.സി.സി. അധ്യക്ഷൻ രമേശ് ചെന്നിത്തല പരസ്യ പ്രസ്താവന വിലക്കിയപ്പോൾ മറു വശത്ത് കെ.മുരളീധരൻ എം.എൽ.എ.ലീഗിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത്.മുന്നണി വിടുമെന്നുള്ള ലീഗിന്റെ ഭീഷണി വിലപ്പോകില്ലെന്നും പരസ്യ പ്രസ്താവന നിർത്തണമെങ്കിൽ ആദ്യം ലീഗ് ആണ് അത് ചെയ്യേണ്ടതെന്നും അദേഹം പറഞ്ഞു.ഒരിക്കൽ യു.ഡി.എഫ്. വിട്ട് എൽ.ഡി.എഫിൽ ചെന്നപ്പോൾ അവർ പുറന്തള്ളിയതാണ്.പോയത് പോലെ തിരികെ വരുകയും ചെയ്തു.കോൺഗ്രസ് നടത്തിയ വിട്ടുവീഴ്ചകളിലൂടെയാണ് ലീഗിന് പല സ്ഥാനങ്ങളും ലഭിച്ചത്.മുരളീധരൻ കൂട്ടിച്ചേർത്തു.

മാലിന്യം നീക്കുന്ന ജോലിയാണ് അലിയ്ക്ക് ലഭിച്ചതെന്നും അത് ശരിയായി ചെയ്തില്ല്ലെങ്കിൽ പകർച്ചവ്യാധി പടരുമെന്നും അദേഹം പരിഹസിച്ചു.45 വർഷം കൂടെ നിന്ന പാർട്ടി എന്ന നിലയിലാണ് അഞ്ചാം മന്ത്രി സ്ഥാനമുൾപ്പെടെ പലതും നൽകിയത്.പരസ്യ പ്രസ്താവന നടാത്തരുതെന്ന കെ.പി.സി.സി.പ്രസിഡന്റിന്റെ നിർദേശം മാനിച്ച് മൌനം പാലിച്ചെങ്കിലും ലീഗ് നേതാക്കളുടെ പ്രസ്താവനകൾ കണ്ട് ഇനിയും മിണ്ടാതിരിക്കാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.