കടൽക്കൊല: ഹരൺ.പി.റാവലിനെ മാറ്റി

single-img
22 April 2012

കടല്‍കൊലക്കേസില്‍ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസ്സെടുക്കാനും കപ്പല്‍ പിടിച്ചെടുക്കാനും കേരളത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതിയിൽ വാദിച്ച ഹരൺ പി റാവലിനെ കേസിന്റെ ചുമതലയിൽ നിന്ന് നീക്കം ചെയ്തു.കേന്ദ്ര നിയമ മന്ത്രാലയമാണു റാവലിനെ മാറ്റിയത്.റാവലിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര നിയമമന്ത്രിക്ക് കത്ത് നൽകിയിരുന്നു.ഇറ്റാലിയൻ കപ്പലിനെതിരെ കേസെടുത്തത് ശരിയായ നിലപാടാണെന്നും റാവലിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്നും വിശദീകരിച്ചായിരിക്കും കേന്ദ്രസർക്കാർ കോടതിയെ നിലപാട് അറിയിക്കുക.റാവലിന് പകരം 30ന് ഹാജരാകുക അറ്റോണി ജനറല്‍ ഗുലാം ഇ വഹന്‍വതിയായിരിക്കും.