ബന്ദിയാക്കപ്പെട്ട കളക്ടർ ആസ്മ രോഗി ; വിട്ടയക്കണമെന്ന് ഭാര്യ

single-img
22 April 2012

ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ ബീജാപൂർ സബ് കളക്ടർ അലക്സ് പോൾ മേനോൻ കടുത്ത ആസ്മ രോഗിയാണെന്ന് അദേഹത്തിന്റെ ഭാര്യ ആശ.മരുന്നുകളൊന്നും കൈയിലില്ലാത്ത അദേഹത്തിന്റെ ആരോഗ്യ നിലയെ കരുതി എത്രയും വേഗം വിട്ടയക്കണമെന്നും അവർ മാവോയിസ്റ്റുകളോട് അഭ്യർഥിച്ചു.കഴിഞ്ഞ ദിവസമാണ് രണ്ട് അംഗ രക്ഷകരെ വെടിവെച്ച് കൊന്നതിന് ശേഷം കളക്ടറെ തട്ടിക്കൊണ്ട് പോയത്.അതേസമയം അദേഹത്തെ ക്കുറിച്ച് വിവരം കിട്ടിയതായും സൂചനയുണ്ട്.ഛത്തീസ്‌ഗഡ് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.എന്നാൽ സുരക്ഷ പ്രശ്നത്തെ തുടർന്ന് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല.തമിഴ്നാട് തിരുനൽ വേലി സ്വദേശിയായ അദേഹം 2006 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.എന്താണ് തങ്ങളുടെ ആവശ്യമെന്ന് മാവോയിസ്റ്റുകൾ ഇതുവരെ അറിയിച്ചിട്ടില്ല.