ഷൂട്ടിങ്ങിനിടയിൽ അനന്യയ്ക്ക് പരുക്ക്

single-img
22 April 2012

സിനിമ ഷൂട്ടിങ്ങിനിടയിൽ വീണ് നടി അനന്യയുടെ കൈയൊടിഞ്ഞു.വിജി തമ്പി സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ നാടോടി മന്നന്റെ ചിത്രീകരണത്തിനിടയിലാണ് അപകടം നടന്നത്.കൊച്ചിയിൽ നടന്ന ഷൂട്ടിങ്ങിൽ വില്ലനായി അഭിനയിക്കുന്ന അബു സലീം പിടിച്ചു തള്ളുന്ന സീനിലാണ് കൈകുത്തി അനന്യ വീണത്.വീഴ്ചയിൽ കൈയെല്ല് പൊട്ടുകയായിരുന്നു.രണ്ടാഴ്ചത്തെ വിശ്രമമാണ് അനന്യയ്ക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.