ആഫ്രിക്കയില്‍ വന്‍ ഭൂഗര്‍ഭ ജലശേഖരമുണ്ടെന്ന് പഠനങ്ങള്‍

single-img
21 April 2012

കഴിഞ്ഞ അറുപതുവര്‍ഷങ്ങളിലധികമായി  കടുത്ത വരള്‍ച്ച അനുഭവിക്കുന്ന  ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍  വന്‍ ഭൂഗര്‍ഭ ജലശേഖരം ഉണ്ടെന്ന് കണ്ടെത്തി.   ജിയോജളിക്കല്‍ സര്‍വെ  ഏജന്‍സി ഇതുമായി ബന്ധപ്പെട്ട് നടത്തിയ  പഠനത്തില്‍  ഉപരിതലത്തിലുള്ള ജലത്തേക്കാള്‍  നൂറിരട്ടി  ജലം അന്തര്‍ഭാഗത്തുള്ളതായിട്ടാണ്‌ കണ്ടെത്തിയത്.

അമേരിക്കയിലെ  ‘എന്‍വിറോണ്‍മെന്റല്‍ റിസര്‍ച്ച് ലെറ്റേഴ്‌സി’ എന്ന ഈ ലക്കം മാസികയിലാണ്  ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നത്.  വന്‍ ജലശേഖരം ഉണ്ടെങ്കിലും ശാസ്ത്രീയമായ രീതിയില്‍ മാത്രമെ ഇത് ഉപയോഗിക്കാവൂ എന്ന് ഈ  ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊടും പട്ടിണിയും  കടുത്ത വരള്‍ച്ചയ്ക്കും വര്‍ഷങ്ങളായി  സാക്ഷ്യം വഹിക്കുകയാണ് ഈ ഇരുണ്ട ഭൂഖണ്ഡം.  ഈ കണ്ടെത്തലുകള്‍  30 കോടി ജനങ്ങളുള്ള ആഫ്രിക്കയുടെ ദുരതങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് കരുതുന്നു.