ഉത്തര്‍പ്രദേശില്‍ സി.ബി.ഐ റയിഡ്

single-img
21 April 2012

ഭക്ഷ്യവിതരണ അഴിമതിയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍  വ്യാപകമായി സി.ബി.ഐ റയിഡ് നടത്തി. ഉത്തര്‍പ്രദേശിലെ സ്‌റ്റേറ്റ്  ഫുഡ് കോര്‍പ്പറേഷന്റെ  കീഴിലുള്ള രണ്ടു ഗോഡൗണുകളുള്‍പ്പെടെ  12 ഗോഡുണുകളിലാണ്  പരിശോധന. കരിഞ്ചന്തവഴി   ഭക്ഷ്യധാന്യങ്ങള്‍ വിറ്റിഴിക്കുന്നു  എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്  സി.ബി.ഐ മിന്നല്‍ പരിശോധന  നടത്തിയത്. സ്വകാര്യ വ്യക്തികള്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ വിറ്റഴിക്കുന്ന സംഭവത്തില്‍ 2002-2007  വര്‍ഷത്തില്‍ കോടികളുടെ  അഴിമതിക്കേസ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍  ചെയ്തിട്ടുണ്ടായിരുന്നു.