ഹോം വര്‍ക്ക് ചെയ്തില്ല; അച്ഛന്‍ മകനെ ചുട്ടുകൊന്നു

single-img
21 April 2012

ഹോംവര്‍ക്ക്  ചെയ്യാത്തതില്‍ ആറുവയസായ മകനെ ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം  അച്ഛന്‍ ചുട്ടുകൊന്നു.  ചൈനയില്‍ യുന്നാന്‍ എന്ന പ്രവിശ്യയിലാണ്   സംഭവം നടന്നത്.  ഈ കേസില്‍  പ്രതിയായ ലീ എന്ന അച്ഛനെ  പോലീസ് അറസ്റ്റ് ചെയ്തു.

ആറുവയസായ മകന്‍  ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ പിതാവായ ലീ ചവിട്ടുകയും ചുമരില്‍ എടുത്തെറിയുകയും ചെയ്തു.  തുടര്‍ന്ന്  കല്ലുകൊണ്ട് കുട്ടിയുടെ  തലയ്ക്കടിക്കുകയും അബോധാവസ്ഥയിലായ  കുട്ടിയെ കുന്നിന് മുകളില്‍ കൊണ്ടുപോയി  തീയിടുകയും ചെയ്തു.  മറ്റ് മൂന്നുമക്കള്‍ ലീയുടെ  ഈ ക്രൂരപീഡനത്തിന് സാക്ഷികളായിരുന്നു. എന്നാല്‍ സംഭവം പുറത്തു പറയരുതെന്ന്  പറഞ്ഞ് അച്ഛന്‍ മക്കളെ ഭീഷണിപ്പെടുത്തി.