ലീഗുമായി ആശയക്കുഴപ്പമുണ്ടെങ്കില്‍ അത് പരിഹരിക്കും: രമേശ് ചെന്നിത്തല

single-img
21 April 2012

കോണ്‍ഗ്രസും മുസ്ലീം ലീഗുമായി  നല്ല ബന്ധമാണുള്ളത് എന്ന്  കെ.പി.സി.സി പ്രസിഡന്റ രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട്  പറഞ്ഞു. എന്നാല്‍ കെ.പി.എ മജീദിന്റെ  പ്രസ്താവനയുടെ  കാരണം എന്താണെന്ന് അറിയില്ല. യു.ഡി.എഫിലെ  പ്രധാന കക്ഷികളിലൊന്നാണ് മുസ്ലീംലീഗ്.  മജീദിന്റെ  ഈ പ്രസ്താവന  ഭൂഷണമായി  കരുതുന്നില്ല.  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാക്കളും  തമ്മില്‍ പരസ്യ പ്രസ്താവനയും പ്രകടനങ്ങളും നടന്നിരുന്നെങ്കിലും അതെല്ലാം പരിഹരിച്ച് കഴിഞ്ഞതാണ്.   ലീഗുമായി ആശയക്കുഴപ്പമുണ്ടെങ്കില്‍ അത് പരിഹരിച്ചു തീര്‍ക്കും. രമേശ് ചെന്നിത്തല പറഞ്ഞു