ഇന്ത്യൻ സിനിമ നൂറിന്റെ നിറവിലേയ്ക്ക്

single-img
21 April 2012

ലോക സിനിമയിൽ വ്യക്തമായ അടയാളങ്ങൾ അവശേഷിപ്പിക്കുന്ന രാജ്യം,വർഷത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പുറത്തിറക്കുന്ന രാജ്യം,പണക്കൊഴുപ്പിന്റെ അകമ്പടിയില്ലാതെ തന്നെ കാമ്പുള്ള ചിത്രങ്ങൾക്ക് ജന്മം നൽകുന്ന രാജ്യം,ചലച്ചിത്ര ചരിത്രത്തിൽ ഇന്ത്യയ്ക്ക് നിരവധി പൊൻതൂവലുകളുണ്ട്.ഇതിനെല്ലാം തുടക്കമായിട്ട് ഒരു നൂറ്റാണ്ടാകുന്നു.1913 ഏപ്രിൽ 21 ന് ഇന്ത്യൻ സിനിമയുടെ പിതാവ് ദാദ സാഹെബ് ഫാൽക്കെ “രാജ ഹരിശ്ചന്ദ്ര“ ബോംബൈയിൽ പ്രദർശിച്ചപ്പോൾ അതു ഒരു പുതുയുഗപ്പിറവിയായിരുന്നു.ഇന്ത്യക്കാർക്ക് തന്നെ അഭിമാനമായി മാറിയ ആദ്യ ഫീച്ചർ ചലച്ചിത്രമായിരുന്നു അത്.ബോംബൈയിലെ ഒലിമ്പിയ പിക്ചർ പാലസിലായിരുന്നു ചരിത്രമായ ആദ്യ പ്രദർശനം നടന്നത്.മറാത്തി ഭാഷയിലായിരുന്നു സത്യത്തിനു വേണ്ടി ത്യാഗങ്ങൾ സഹിച്ച രാജ ഹരിശ്ചന്ദ്രയെക്കുറിച്ചുള്ള ആ നിശബ്ദ ചിത്രം ഫാൽക്കെ അണിയിച്ചൊരുക്കിയത്.അവിടുന്നങ്ങോട്ട് ലക്ഷക്കണക്കിന് ചിത്രങ്ങളാണ് ഇന്ത്യയിൽ പിറന്നത്.രാജ്യാന്തര തലത്തിലും ഇന്ത്യൻ ചിത്രങ്ങളും അണിയറപ്രവർത്തകരും തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുകയാണ്.