നെടുമങ്ങാട് കുടിവെള്ള പൈപ്പ് പൊട്ടി വീട് തകര്‍ന്നു

single-img
21 April 2012

നെടുമങ്ങാട്  കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ  കുത്തൊഴിക്കില്‍ പെട്ട് ഒരു വീട് തകര്‍ന്നു. ആളപായമില്ല. ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.

ഇന്ന് രാവിലെ 8.30ന് നെടുമങ്ങാട് തിരുവനന്തപുരം റോഡിലെ  പത്താംകല്ലിനടുത്താണ്  പൈപ്പ് പൊട്ടി 50 അടിയോളം ഉയരത്തില്‍ വെള്ളം ഉയര്‍ന്നത്.  ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിലെ ഫാത്തിമയും മറ്റ് രണ്ട്‌ പേരും  ഓടി രക്ഷപ്പെട്ടു.  ഈ വെള്ളച്ചാട്ടത്തില്‍ ഫാത്തിമയുടെ വീട് തകരുകയും അരമണിക്കൂറോളം  റോഡ് വെള്ളത്തിനടിയില്‍ ആവുകയും  ചെയ്തു. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് അധികൃതരാരും  എത്താതില്‍ പ്രതിഷേധിച്ച് നാട്ടുകക്കാര്‍  റോഡ് ഉപരോധിച്ചു. തിരുവനന്തപുരം നഗരത്തേയ്ക്ക് വരുന്ന പ്രധാനപൈപ്പുകളിലൊന്നാണിത്.