അമേരിക്കയില്‍ ഒഡീഷ്യ സ്വദേശി വെടിയേറ്റു മരിച്ചു

single-img
21 April 2012

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി  അജ്ഞതരുടെ വെടിയേറ്റു മരിച്ചു. ഒഡീഷയിലെ കൊരാപുത് ജില്ലയിലെ ജെയ്‌പോര്‍   സ്വദേശി കെ.ശേഷാദ്രി  റാവു വാണ്‌ വ്യാഴാഴ്ച രാവിലെ 2.40ന്‌  ആലിസണ്‍ സ്ട്രീലെ  താമസസ്ഥലത്തുവച്ച് മരണ മടഞ്ഞത്. ബോസ്റ്റണ്‍ സര്‍വ്വകലാശലയിലെ എം.ബി.എ വിദ്യാര്‍ത്ഥിയായിരുന്ന ശേഷാദ്രി റാവുവിന്റെ തലയിലും കാലിലും വെടിവയ്ക്കുകയായിരുന്നുവെന്ന് പിതാവ് സുധാകര്‍ റാവു പറഞ്ഞു.

ബോസ്റ്റണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ മാത്തമാറ്റില്‍ ഫിനാന്‍സ്   വിദ്യാര്‍ത്ഥിയായിരുന്ന ശേഷാദ്രി  റാവു  മേയ് മാസത്തില്‍ പഠനം പൂര്‍ത്തിയായി ഇന്റേണ്‍ഷിപ്പിന്റെ  ഭാഗമായി മൂന്ന് മാസശളമ്പത്തോടെ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.  ഇതുമായി ബന്ധപ്പെട്ട് ആരെയും  അറസ്റ്റു ചെയ്തിട്ടില്ല.