കോൺഗ്രസ് തോറ്റു:കെ.മുരളീധരൻ

single-img
21 April 2012

അഞ്ചാം മന്ത്രി പ്രശ്നത്തിൽ ലീഗുമായി നടത്തിയ ബലാബലത്തിൽ കോൺഗ്രസ് തോറ്റു എന്ന് കെ.മുരളീധരൻ എം.എൽ.എ.ഏകകണ്‌ഠമായ തീരുമാനം പാർട്ടി അവഗണിച്ചത് ആദ്യമാണെന്നും മന്ത്രിസ്ഥാനം ലീഗിന്റെ മതേതര പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയതായും അദേഹം കൂട്ടിച്ചേർത്തു.അഞ്ചാം പദവി എന്ന വിട്ടുവീഴ്ചയ്ക്ക് കുഞ്ഞാലിക്കുട്ടി തയ്യാറായിരുന്നെങ്കിലും ഇ.ടി.മുഹമ്മദ് ബഷീറിന്റെ തീവ്രവാദ നിലപാടാണ് തടസമായതെന്നും മുരളീധരൻ പറഞ്ഞു.ഈ നിലപാട് ഇ.ടി. മാറ്റണമെന്നും അദേഹം ആവശ്യപ്പെട്ടു.നെയ്യാറ്റിൻ കരയിൽ തോറ്റാലും മുഖ്യമന്ത്രി പുറത്ത് പൊകേണ്ട ആവ്ശ്യമില്ലെന്നും കെ.കരുണാകരനും എ.കെ.ആന്റണിയും ഇത്തരത്തിൽ കണ്ണീരോടെ പുറത്ത് പോയിട്ടുണ്ടെന്നും ഇനി ഒരു നേതാവിനും ആ ഗതി വരരുതെന്നും മുരളീധരൻ പറഞ്ഞു.

എൻ.എസ്.എസിനു വേണ്ടി ന്യായീകരണങ്ങളും കെ.മുരളീധരൻ നിരത്തി.എൻ.എസ്.എസ്. തങ്ങൾക്കാവുന്ന രീതിയിലെല്ലാം യുഡിഎഫിനെ സഹായിച്ചിട്ടുണ്ടെന്നാണ് അദേഹം പറഞ്ഞത്.സഹായിക്കുന്നവർക്ക് വിമർശിക്കാനും അർഹതയുണ്ടെന്നും വിമർശനത്തെ എതിർക്കുന്നവർ സഹായം വേണ്ടെന്ന് പറയണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.രാജ്യസഭ തിരഞ്ഞെടുപ്പിൽ പി.ജെ.കുര്യനെ സാമുദായിക നേതാവായി ഉയർത്തിക്കാട്ടരുതെന്നും എൻ.എസ്.എസുമായി ബന്ധമുള്ള സെക്യുലർ നേതാവാണ് കുര്യനെന്നും അദേഹം പറഞ്ഞു.