കോടതിയിലെ നിലപാട് മാറ്റം:മുഖ്യമന്ത്രി കത്ത് നൽകി

single-img
21 April 2012

കടൽ കൊലപാതക കേസിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാടിന് വിരുദ്ധമായി കോടതിയിൽ അഭിപ്രായം പറഞ്ഞ അഡീ.സോളിസിറ്റർ ജനറലിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്രത്തിന് കത്ത് നൽകി.കേസ് അറ്റോർണി ജനറലിനെ ഏൽ‌പ്പിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.അതെസമയം കേസ് ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു.ഇറ്റലിക്കാരെ വിട്ടയക്കുന്നതിന് പകരം നീതി നടപ്പാക്കുകയാണ് ചെയ്യേണ്ടതെന്നും ബിജെപി വക്താവ് മനോജ് ജാവേദ്കർ പറഞ്ഞു.ഇന്നലെയാണ് അഡീ.സോളിസിറ്റർ ജനറൽ ഹരെൻ റാവൽ കേസിൽ അന്വേഷണം നടത്താൻ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതിയിൽ പറഞ്ഞത്.