ഇന്തോനേഷ്യയിൽ വീണ്ടും ഭൂകമ്പം

single-img
21 April 2012

ഇന്തോനേഷ്യയിലെ സുമാത്രയിൽ ഭൂകമ്പമുണ്ടാ‍യതായി റിപ്പോർട്ട് .6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം യു.എസ് ജിയോളജിക്കൽ സർവ്വേ സ്ഥിതീകരിച്ചു.ശനിയാഴിച്ച പുലർച്ചെയാണ് ചലനം അനുഭവപ്പെട്ടത്.സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.ഭൂചലനം അനുഭവപ്പെട്ട ഉടൻ തന്നെ ആളുകൾ വീടുകളിൽ നിന്നും ഇറങ്ങിയോടിയതായി പറയുന്നു കിഴക്കൻ ഇന്തോനേഷ്യൻ തീരപ്രദേശങ്ങളിൽ ചലനം ശക്തമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ ആളപായമോ നാശനഷ്ട്ടങ്ങളോ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.