ഇമ്രാന്റെ ചിത്രത്തിലേയ്ക്ക് ഭാവനയില്ല.

single-img
21 April 2012

മലയാളത്തിന്റെ പ്രിയനായികയ്ക്ക് ബോളിവുഡിൽ നിന്നും ക്ഷണം.കുറച്ചു നാളായി ഒട്ടേറെ വമ്പൻ പ്രോജക്ടുകളുമായി ബിടൌൺ ഭാവനയ്ക്കു പിന്നാലെയുണ്ട്.ഇതിൽ ഏറ്റവുമവസാനമായി ബോളിവുഡിന്റെ ചുംബന വീരൻ ഇമ്രാൻ ഹാഷ്മി നായകനാകുന്ന ചിത്രത്തിലേയ്ക്കാണ് ഭാവനയ്ക്ക് ക്ഷണം ലഭിച്ചത്.അതുകൊണ്ടു തന്നെ ഭാവനയുടെ ബോളീവുഡിലേയ്ക്കുള്ള അരങ്ങേറ്റം വൈകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.എന്നാൽ ഹിന്ദി സിനിമാരംഗത്ത് മികച്ച ഒരു തുടക്കത്തിനാണ് ഭാവന ആഗ്രഹിക്കുന്നത്.അതുകൊണ്ട് തന്നെ മികച്ച കഥയും വേഷവും കിട്ടുകയാണെങ്കിൽ മാത്രമെ ബോളീവുഡിലേയ്ക്കുള്ളൂ.ഇമ്രാനൊപ്പമുള്ള ഈ ചിത്രത്തിൽ കുറച്ചധികം ശരീര പ്രദർശനവും അധരചുംബനങ്ങളും ആവശ്യമാണ് .എന്നാൽ തന്നെക്കൊണ്ട് ഇതൊന്നും ആവില്ല എന്ന് ഭാവന പറയുന്നു..മലയാളത്തിൽ ഇപ്പോൾ ഒഴിമുറിയിലും കന്നഡ ചിത്രമായ റോമിയോ ആന്റ് ടോപിവാലയും ഉൾപ്പെടെ കുറച്ച് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഭാവനയിപ്പോൾ.