വീട്ടമ്മയുടെ നേരെ നിറയൊഴിച്ചു :എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ.

single-img
21 April 2012

കൊച്ചി: വീട്ടമ്മ്യ്ക്കുനേരെ വെടിവെച്ചക്കേസിൽ അയൽവാസിയായ 75 കാരൻ അറസ്റ്റിലായി.അമേരിക്കൻ അച്ചായൻ എന്ന പേരിൽ അറിയപ്പെടുന്ന കമ്പളങ്ങി സ്വദേശി ജോസഫാണ് അറസ്റ്റിലായത്.എയർഗണിൽ നിന്നും വെടിയേറ്റ കുമ്പളങ്ങി എസ് എൻ ഡിപിയ്ക്കു സമീപം മാലിയം വീട്ടിൽ മാത്യുവിന്റെ ഭാര്യ മേഴ്സിയ (45) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മേഴ്സിയുടെ വലതു കവിളിൽ തുളച്ചു കയറിയ വെടിയുണ്ട ഇതുവരെയും പുറത്തെടുത്തിട്ടില്ല.വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.മേഴിസിയുടെ വീടിന്റെ കുളിമുറിയ്ക്കു സമീപം പതുങ്ങി നിന്ന ജോസഫിനെ മേഴ്സിയുടെ ഭർത്താവ് കൈയ്യോടെ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്ത ഇവരോട് മോശമായ രീതിയിലായിരുന്നു ജോസഫിന്റെ പ്രതികരണം.മുമ്പും ഇതുപോലെ മേഴ്സിയെ ജോസഫ് ശല്യം ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെയുണ്ടായ സംഭവത്തെക്കുറിച്ച് മേഴ്സിയും ഭർത്താവ് മാത്യുവും കൂടി പഞ്ചായത്ത് അംഗത്തെ ചെന്നു കണ്ട് പരാതി കൊടുത്തിരുന്നു.തിരിച്ചു വരുന്ന വഴിയിൽ കാത്തുനിന്ന ജോസഫ് പരാതി കൊടുത്തത് എന്തിനാണെന്ന് ചോദിക്കുകയും മേഴ്സിയ്ക്കു നേരെ നിറയൊഴിക്കുകയുമായിരുന്നു. മേഴ്സിയെ നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.ഒളിവില്പോകാൻ ശ്രമിച്ച പ്രതിയെ സി.ഐ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ എറണാകുളത്തെ ആശുപത്രി പരിസരത്തു നിന്നും പിടികൂടുകയായിരുന്നു.ഇയാൾ ഏറെക്കാലം അമേരിക്കയിലായിരുന്നു. ഇപ്പോൾ ഭാര്യക്കും സഹോദരിക്കുമൊപ്പം കുമ്പളങ്ങിയിലെ വീട്ടിലാണ് താമസം.ഇയാളെ ഇത്തരം പരാതികളിൽ ഒരുപാടു തവണ താക്കീതു ചെയ്തു വിട്ടയച്ചിട്ടുണ്ട്,ബോംബേറ് ഉൾപ്പെടെ രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണ്.