കേരളത്തില്‍ എച്ച്1 എന്‍ 1 പനി സ്ഥിരീകരിച്ചു

single-img
21 April 2012

സംസ്ഥാനത്ത് എച്ച്1 എന്‍ 1 പനി പടര്‍ന്നു പിടിക്കുന്നു. ആലപ്പുഴയിലും തൃശൂര്‍ ജില്ലയിലുമുള്ള രണ്ട് പേര്‍ക്കാണ്  പനി സ്ഥിരീകരിച്ചത്.  ബാംഗ്ലൂരില്‍ നിന്നും തൃശൂരിലെത്തിയ അയ്യന്തോള്‍  സ്വദേശിയായ വിദ്യാര്‍ത്ഥിക്കുണ്ടായ  പനിയും ശ്വാസ തടസവും മൂലം   കഴിഞ്ഞയാഴ്ച നഗരത്തിലെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ  തുടര്‍ന്ന്  നടന്ന  പരിശോധനയില്‍ എച്ച്1.എന്‍ 1 പനി  സ്ഥിരീകരിക്കുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നാവാം രോഗം പിടിപ്പെട്ടതെന്ന്  കരുതുന്നു.  കടുത്ത ജലദോഷത്തെ  തുടര്‍ന്ന്  ആലപ്പുഴ മാരാരികുളം ചെട്ടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍  കഴിയുന്ന ആളുടെ  വിശദ പരിശോധനയിലാണ് എച്ച്1 എന്‍ 1 പനി സ്ഥരീകരിച്ചത്. ഇതേ തുടര്‍ന്ന് സമീപ ആശുപത്രിയില്‍  സര്‍ക്കാര്‍  ജാഗ്രതാ  നിര്‍ദ്ദേശം  നല്‍കിയിട്ടുണ്ട്.  സാധാരണ മണ്‍സൂണ്‍ സമയത്താണ്  എച്ച്1 എന്‍ 1 പനി  പടരുന്നത്.