പ്രതിഷേധങ്ങൾക്കിടയിൽ നാളെ ബഹ്റിൻ ഗ്രാൻഡ്പ്രി

single-img
21 April 2012

ഫോർമുല വൺ കാറോട്ട മത്സരം നടത്തരുതെന്ന ആവശ്യവുമായി പ്രതിഷേധം ആളിക്കത്തുമ്പോൾ നാളെ ബഹ്റിനിൽ ഗ്രാൻഡ്പ്രി നടക്കും.ജനാധിപത്യ പ്രക്ഷോഭം നടക്കുന്ന രാജ്യത്ത് നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ മത്സരത്തിനെത്തിയ ടീമുകൾക്ക് അടുത്ത് സ്ഫോടനങ്ങൾ ഉണ്ടായിരുന്നു.വിജയ് മല്ല്യയുടെ ഫോഴ്സ് ഇന്ത്യ ടീം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.പ്രതിഷേധക്കാരുടെ മുന്നിൽ യാതൊരു വിധത്തിലും മുട്ടുമടക്കില്ലെന്ന നിലപാടിലാണ് ബഹ്റിൻ സർക്കാർ.കഴിഞ്ഞ വർഷം പ്രതിഷേധങ്ങളുടെ പേരിൽ ഫോർമുല വൺ മത്സരം ബഹ്റിൻ ഉപേക്ഷിച്ചിരുന്നു.അതിനിടെ പ്ലീസുമായി ഏറ്റുമുട്ടിയ ഒരു ചെറുപ്പക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി.സലാഹ് അബ്ബാസ് ഹബിബ് എന്ന മുപ്പതുകാരനെയാണ് ഷകൌര ഗ്രാമത്തിലെ ഒരു വീടിന്റെ മേൽക്കൂരയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പ്രതിപക്ഷ പാർട്ടിയായ വഫാഖ് അറിയിച്ചു.ഇന്നലെ രാത്രി പോലീസ് സലാഹ് ഉൾപ്പെടുന്ന ഒരു സംഘത്തിനെ മർദ്ധിച്ചിരുന്നു എന്നാണ് ആരോപണം.എന്നാൽ സർക്കാർ ഇത് നിഷേധിച്ചിരിക്കുകയാണ്.