അമ്മായിഅമ്മയുമായി വഴക്ക്; മരുമകള്‍ കുഞ്ഞിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നെറിഞ്ഞു

single-img
21 April 2012

അമ്മായിഅമ്മയുമായി വഴക്കിട്ടതിനെ  തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍  മരുമകള്‍  പതിനൊന്ന് മാസം  പ്രായമുള്ള കുഞ്ഞിനെ രണ്ടാം നിലയില്‍ നിന്ന്  താഴെയിട്ടു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍  എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.  സംഭവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ  ഒളിവിലാണ്.

ഗാസിയാബാദില്‍ ഭക്ഷണമുണ്ടാകുന്നതിനെ തുടര്‍ന്ന് അമ്മായിയമ്മ ചന്ദ്രശര്‍മ്മയുമായി  വഴക്കുണ്ടായി. അവരോടുള്ള അരിശം തീര്‍ക്കാനാണ് പൂജ ശര്‍മ്മ തന്റെ പതിനൊന്ന് മാസം  പ്രായമുള്ള കുഞ്ഞിനെ താഴെയ്ക്ക് എറിഞ്ഞത്.  സംഭവസമയം ഭര്‍ത്താവ്  രാഹുല്‍ ജോലിസ്ഥലത്തായിരുന്നു.