ലീഗിന് ആര്യാടന്റെ മറുപടി

single-img
21 April 2012

യുഡിഎഫിനെ ശക്തിപ്പെടുത്താൻ ഒരുപാട് ത്യാഗം സഹിച്ചുവെന്ന കെ.പി.എ.മജീദിന്റെ പ്രസ്താവനയ്ക്ക് ആര്യാടൻ മുഹമ്മദിന്റെ മറുപടി.അപമാനം സഹിച്ച് അധികകാലം യുഡിഎഫിൽ തുടരുമെന്ന് കരുതണ്ടെന്ന മജീദിന്റെ പ്രസ്താവനയ്ക്ക് മജീദല്ല ആരും അത്തരത്തിൽ മുന്നണിയിൽ തുടരില്ലെന്ന് അദേഹം പറഞ്ഞു.മജീദിന്റെ വാക്കുകൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്നും ആര്യാടൻ കൂട്ടിച്ചേർത്തു.കേരളം ഉണ്ടാക്കിയത് ലീഗ് ആണെന്ന് പറഞ്ഞില്ലല്ലൊ എന്ന് അദേഹം പരിഹസിച്ചു.മജീദിന്റെ പ്രസ്താവനകളെ കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്ന് കെ.എം.മാണി പ്രതികരിച്ചു.