കര്‍ണ്ണടകയില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

single-img
21 April 2012

കര്‍ണ്ണാടകയിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍  മരിച്ചു.  ഒരാളുടെ നില ഗുരുതരമാണ്.  ബാംഗ്ലൂരില്‍ നിന്ന് ഗോവയിലേയ്ക്ക് പോവുകയായിരുന്ന ബൊലേറയും  ലോറിയും തമ്മിലിടച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ സാജിത്  എന്ന യുവാവിനെ   ഷിമോഗയിലെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച നാലുപേരുടെയും  മൃതദേഹം ഈ ആശുപത്രിയില്‍   സൂക്ഷിച്ചിരിക്കുകയാണ്.