അശ്ലീല സിഡി വ്യാജം:പൂർണ്ണ നിരോധനം

single-img
21 April 2012

കോൺഗ്രസ് വക്താവും രാജ്യസഭാംഗവുമായ അഭിഷേക് സിങ്‌വിയും ഒരു അഭിഭാഷകയുമൊത്തുള്ള അശ്ലീല സിഡി പ്രദർശിപ്പിക്കുന്നതിന് പൂർണ്ണ നിരോധനം.ഇത് സംബന്ധിച്ച ഡൽഹി ഹൈക്കോടതി വിധി വിധി പുറപ്പെടുവിച്ചു.മുൻപ് താൽകാലികമായി തടഞ്ഞിരുന്നതിനെ പൂർണ്ണ നിരോധനമാക്കുകയായിരുന്നു.സിഡി വ്യാജമാണെന്നും പ്രചരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് സിങ്‌വി കോടതിയെ സമീപിക്കുകയായിരുന്നു.താൻ ആണ് സിഡിയ്ക്ക് പിന്നിലെന്ന് അവകാശമുന്നയിച്ച അദേഹത്തിന്റെ മുൻ ഡ്രൈവർ മുകേഷ് കുമാർ ലാൽ തന്നെ സിഡി വ്യാജമാണെന്ന് കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു.സിങ്‌വിയോടുള്ള ദേഷ്യത്തിന്റെ പേരിൽ താൻ വ്യാജമായി നിർമ്മിച്ചതാണ് സിഡി എന്നാണ് ഡ്രൈവർ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.എന്നാൽ പ്രസ്തുത സിഡിയിലെ രംഗങ്ങൾ ഫെയ്സ്ബുക്കിലും യുട്യൂബിലും പ്രത്യക്ഷപ്പെട്ടു.ഇതിനെ തുടർന്ന് അവ നീക്കം ചെയ്യണമെന്ന് ഫെയ്സ്ബുക്കിനോടും യുട്യൂബിനോടും സിങ്‌വിയുടെ അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.