യദ്യൂരപ്പക്കെതിരെ സിബിഐ അന്വേഷണം നേരിടേണ്ടി വരും

single-img
20 April 2012

അനധികൃത ഖനിയിടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കർണാടക മുൻ മുഖ്യമന്ത്രി യദ്യൂരപ്പ സിബിഐ അന്വേഷണം നേരിടേണ്ടി വരും.യദ്യൂരപ്പക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാർശ ചെയ്തതോടെയാണിത്.ഖനനത്തിന് അനുമതി നൽകിയതിൽ വ്യാപക ക്രമക്കേടുകൾ നടക്കുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന യദ്യൂരപ്പയും ബന്ധുക്കളും ഇതിൽ പങ്കുവഹിച്ചതായും സമിതി പറഞ്ഞിട്ടുണ്ട്.കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുകൾക്ക് ലഭിക്കുന്ന ഫണ്ടുകളെക്കുറിച്ചും സിബിഐ അന്വേഷണം സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.പി.വി.ജയകൃഷ്ണനാണ് ഉന്നതാധികാര സമിതിയുടെ അധ്യക്ഷൻ.ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമേ സമിതിക്കുള്ളുവെന്നും തീരുമാനം സുപ്രീം കോടതിയാണെടുക്കേണ്ടതെന്നും യദ്യൂരപ്പ പറഞ്ഞു.