വി.എസിന്റെ ഇരട്ടപദവി: പരാതി ഗവര്‍ണര്‍ തള്ളി

single-img
20 April 2012

പ്രതിപക്ഷ നേതൃസ്ഥാനം ഇരട്ടപ്പദവിയെന്ന്  കാണിച്ച് വി.എസ് അച്യുതാന്ദനെതിരെ  സമര്‍പ്പിക്കപ്പെട്ട  പരാതി  ഗവര്‍ണ്ണര്‍ എച്ച്.ആര്‍ ഭരദ്വാജ് തള്ളി.  അഡ്വ. അലക്‌സ്,  പി.രാജന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.  പ്രതിപക്ഷ നേതാവിനെ സ്പീക്കറാണ് നിയമിക്കുന്നതെന്നും അതിനാല്‍ അത് ഇരട്ട പദവിയുടെ  പരിധിയില്‍ വരികയില്ലെന്നും  തിരഞ്ഞെടുപ്പ്  കമ്മീഷന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പിനെ തുടര്‍ന്നാണ്  ഗവര്‍ണര്‍  പരാതി തള്ളിയത്.