ടട്ര ട്രക്ക് ഇടപാട്: സി.ബി.ഐ വി.കെ.സിംഗിന്റെ മൊഴി എടുത്തു

single-img
20 April 2012

ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് കേസന്വേഷിക്കുന്ന  സി.ബി.ഐ  സംഘം  കരസേനാ മേധാവിയായ  വി.കെ. സിംഗിന്റെ  മൊഴിയെടുത്തു.  ട്രക്ക് ഇടപാടില്‍ കോഴ വാഗ്ദാനം ലഭിച്ചു  എന്ന വി.കെ.സിംഗിന്റെ  പരാതിയെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്.

ടെട്ര ട്രക്ക് ഇടപാടില്‍ റിട്ട ലെഫ്റ്റനന്റ്  ജനറല്‍ തേജീന്ദര്‍ സിംഗ് 14 കോടിരൂപ  വാഗ്ദാനം ചെയ്തതായി വി.കെ സിംഗ് വെളിപ്പെടുത്തിയിരുന്നു.  ഈ വെളിപ്പെടുത്തല്‍ വിവാദമായതോടെ അഭ്യന്തര പ്രതിരോധ മന്ത്രാലയം  സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.