‘തിരുവമ്പാടി തമ്പാന്‍ ‘ വൈകും

single-img
20 April 2012

ആനപ്രേമികളുടെ  കഥ പറയുന്ന  ‘തിരവമ്പാടി  തമ്പാന്റെ’  റിലീസ്  വൈകും.  ആന ഒരു  പ്രധാന കഥാപാത്രമായി വരുന്ന ഈ ചിത്രം ഇന്ന് റിലീസാവാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ആന ഉള്‍പ്പെടുന്ന  രംഗങ്ങള്‍ക്ക്  പ്രദര്‍ശനാനുമതി  ലഭിക്കാന്‍ വൈകുന്നതാണ് സിനിമ റിലീസാകുവാന്‍ താമസിക്കുന്നത്.

ഒട്ടെറെ  ആനക്കഥകള്‍ പറഞ്ഞ ചിത്രങ്ങളിലെ  നായകനായി അഭിനയിച്ച ജയറാം തന്നെയാണ് ഈ ചിത്രത്തിലേയും നായകന്‍. കന്നഡാ താരം  ഹരിപ്രിയയാണ്  നായിക. ജഗതി, ജനാര്‍ന്ദനന്‍, നെടുമുടി വേണു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. തൃശൂര്‍ പശ്ചാത്തലമായി  നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു ആനക്കഥയല്ല,ആനപ്രേമികളുടെ കഥയാണെന്നാണ്  സംവിധായകന്‍   പത്മകുമാര്‍  പറയുന്നു.