ഗുജറാത്ത് കലാപം: സജ്ഞീവ് ഭട്ടിന്റെ വിചാരണ നിര്‍ത്തവയ്ക്കാന്‍ സുപ്രീം കോടതി

single-img
20 April 2012

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സഞ്ജീവ് ഭട്ടിന്റെ വിചാരണ  സുപ്രീംകോടതി  സ്‌റ്റേ ചെയ്തു. 2002 ലെ ഗോദ്ര കാലപ കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മൊഴി നല്‍ക്കാന്‍ പോലീസ് കോണ്‍സ്റ്റബിളിനെ ചുമതലപ്പെടുത്തിയെന്നാരോപിച്ച്  ഐ.പി.എസ്  ഓഫീസറായ സജ്ഞീവ് ഭട്ടിനെതിരെ ഗുജറാത്ത്  സര്‍ക്കാര്‍  സമര്‍പ്പിച്ച  കേസിന്റെ  വിചാരണയാണ് നിര്‍ത്തി വയ്ക്കന്‍  സുപ്രീം കോടതി  ആവശ്യപ്പെട്ടത്.

ഗോദ്രാ കലാപം നടക്കുന്നതിനിടയില്‍  പോലീസിനോട്  നിഷ് ക്രിയയമായി  പെരുമാറാന്‍ നരേന്ദ്രമോഡി  ആവശ്യപ്പെട്ടുവെന്ന  വിവാദ പരാമര്‍ശം നടത്തുന്ന സമയം മുഖ്യമന്ത്രിയുടെ  ഓഫീസില്‍   ഉണ്ടായിരുന്നുവെന്ന്  സാക്ഷിപറയാനാണ്  കോണ്‍സ്റ്റബിളിനോട് ഭട്ട്  ആവശ്യപ്പെട്ടതെന്നാണ് ഭട്ടിനെതിരെ  ഗുജറാത്ത്  സര്‍ക്കാര്‍ തയ്യാറാക്കിയ    ഹര്‍ജിയില്‍ പറയുന്നത്. കേസ് താല്‍ക്കാലികമായി ആണ് നില്‍ത്തിവയ്ക്കുന്നതെന്ന്  സര്‍ക്കാരിനോട് സുപ്രീം കോടതി   ഉത്തരവിട്ടു.