സെയ്ഫ് അലിഖാന്റെ മകൾ സാറ ബോളീവുഡിലേയ്ക്ക്

single-img
20 April 2012

ബി ടൌണിന്റെ ചോട്ടാ സാബ് സെയ്ഫ് അലിഖാന്റെ മകൾ സാറ ചിലപ്പോൾ ബോളിവുഡിന്റെ സ്വന്തമായേക്കും.എന്റർടെയിൻമെന്റ് മാഗസിനായ ഹലോയുടെ കവർ പേജിൽ സെയ്ഫിന്റെ ആദ്യഭാര്യയായ അമൃതയുടെയും സാറായുടെയും മുഖച്ചിത്രംവന്നതിൽ പിന്നെയാണ് ഇങ്ങനെയൊരു താര പുത്രിയുടെ കാര്യം ബോളിവുഡ് അറിയുന്നത് തന്നെ.കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതുമുതൽ നിരവധി പ്രഗൽഭരായ സംവിധായകർ അവരുടെ ചിത്രത്തിലേയ്ക്കായി സാറയെ സമീപിച്ചിരിക്കുകയാണ്.എന്നാൽ 16കാരിയായ സാറ ഇപ്പോൾ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.നല്ല ഒരു തുടക്കം ലഭിക്കുകയാണെങ്കിൽ ചിലപ്പോൾ വൈകാതെ തന്നെ സാറയെ ബോളീവുഡിൽ പ്രതീക്ഷിക്കാം.എന്നാൽ മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് സെയ്ഫ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.