വാർത്താ ഏജൻസിയായ പി.ടി.ഐയിൽ പണിമുടക്ക്

single-img
20 April 2012

പ്രമുഖ വാർത്ത ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ)യിൽ ജീവനക്കാർ പണിമുടക്കുന്നു.പത്രപ്രവർത്തകരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് ജസ്റ്റിസ് മജീദിയ അധ്യക്ഷനായിട്ടുള്ള വേജ് ബോർഡിന്റെ ശുപാർശകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.ഇന്ന് പുലർച്ചെ 2 മണിക്ക് തുടങ്ങിയ പണിമുടക്ക് നാളെ കാലത്ത് എട്ടു മണി വരെയാണ്.ഫെഡറേഷൻ ഓഫ് പിടിഐ എമ്പ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.എസ്.യാദവ് അറിയിച്ചു.