കേരളത്തിനു 14,010 കോടി രൂപയുടെ വാർഷിക പദ്ധതിക്ക് അംഗീകാരം

single-img
20 April 2012

14,010 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണകമ്മിഷന്റെ അനുമതി കേരളത്തിനു ലഭിച്ചു.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2000 കോടി രൂപ   അധികമുളളതുമായ പദ്ധതിക്കാണു ഇത്തവണ അംഗീകാരം ലഭിച്ചിട്ടുള്ളത്.ഇത്തവണ സംസ്ഥാനത്തിന്റെ മുഴുവൻ ആവശ്യവും കേന്ദ്രം അംഗീകരിക്കുകയായിരുന്നു.കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതിയാണു ഇത്തവണത്തേത്.

മുഖ്യമന്ത്രി, മന്ത്രമാരായ കെ. എം. മാണി, കെ.സി.ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ എന്നിവരും അലൂവാലിയയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു