പാക്ക് വിമാനാപകടം:127 മരണം

single-img
20 April 2012

ഇസ്ലാമാബാദ്:പാകിസ്ഥാനിൽ സ്വകാര്യ കമ്പനിയുടെ വിമാനം ബേനസീർ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകർന്നു വീണു.ഭോജ എയറിന്റെ ബോയിങ് വിമാനമാണ് ഇറങ്ങാൻ ശ്രമിക്കവെ ജനവാസ മേഖലയിൽ തകർന്നു വീണത്.11 കുട്ടികൾ ഉൾപ്പെടെ 121 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.ഇന്നലെ വൈകുന്നേരം 6:40ഓടെ യാണ് സംഭവം നടന്നത്.വിമാനത്തിൽ ഉണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെടാൻ സാധ്യതയില്ലെന്നു പോലീസ് പറഞ്ഞു.ഇതിൽ 110 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.കാലാവസ്ഥ മോശമായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.പലരെയും തിരിച്ചറിയാൻ പോലും കഴിയുന്നില്ല.