പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ

single-img
20 April 2012

ഇസ്ലാമാബാദ്:പാകിസ്ഥാനിലെ ഡോൺ പത്രത്തിന്റെ സീനിയർ എഡിറ്റർ മുർത്താസ റിസ് വി സ്വന്തം അപ്പർട്ടുമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കറാച്ചിയിൽ ഡിഫൻസ് ഹൌസിംഗ് അതോറിറ്റി പ്രദേശത്തെ അപ്പാർട്ടുമെന്റിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.കൈകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.ശരീരം നിറയെ മർദ്ദന്മേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു.അദ്ദേഹത്തിനു ശത്രുക്കൾ ഉള്ളതായി അറിവില്ലെന്നു ബന്ധുക്കൾ അറിയിച്ചു.കഴിഞ്ഞ ഏഴു വർഷം 7 മാധ്യമ പ്രവർത്തകരാണ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടത്.ഈ സംഭവത്തോടുകൂടി കഴിഞ്ഞ 5 വർഷത്തിനിടയ്ക്ക് രാജ്യത്ത് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 29 ആയി.ഇവർക്ക് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന രാജ്യവും പാകിസ്ഥാനാണ്.