ഒഡീഷ എം.എൽ.എ യെ വിട്ടയച്ചതായി സൂചന

single-img
20 April 2012

മാവോവാദികള്‍ ബന്ദിയാക്കിയ ബിജെഡി എംഎല്‍എ ജിനാ ഹികാകയെ വിട്ടയച്ചതായി സൂചന.എം.എൽ.എ യെ ജൻകീയ കോടതിയിൽ ഹാജരാക്കിയിരുന്നു.ജനകീയ കോടതിയുടെ തീരുമാനമനുസരിച്ചാണ് മോചനമെന്നാണു സൂചന.എന്നാൽ മോചന കാര്യം ഔദ്യോഗികമായി സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല.മാവീയിസ്റ്റുകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല.തങ്ങളുടെ  അനുഭാവികളായ 29 പേര്‍ക്കെതിരായ കേസ് പിന്‍വലിച്ച് മോചിപ്പിക്കണമെന്നായിരുന്നു മാവോവാദികളുടെ ആവശ്യം.എന്നാൽ കേസ് പിന്‍വലിക്കാനാവില്ലെന്നും ജാമ്യത്തില്‍ വിടാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.അതിനെ തുടർന്നാണു മാവോയിസ്റ്റുകൾ എം.എൽ.എ യുടെ വിധി തീരുമാനിക്കാൻ ജനകീയ കോടതി കൂടിയത്