കടല്‍ക്കൊല; കേന്ദ്ര നിലപാട് മാറ്റിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ഷിബു ബേബിജോണ്‍

single-img
20 April 2012

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ്  മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍  കേന്ദ്ര സര്‍ക്കാന്റെ തീരുമാനം മാറ്റിയില്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് മന്ത്രി ഷിബുബേബി ജോണ്‍.  കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള  പ്രമുഖരെ  ടെലിഫോണിലൂടെ  രാത്രി വൈകിയാണ്  മന്ത്രി ഇക്കാര്യം അറിയിച്ചത്.  കൂടാതെ  മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ്  രമേശ് ചെന്നിത്തല, യു.ഡി.എഫ്  കണ്‍വീനര്‍  പി.പി തങ്കച്ചന്‍  എന്നിവരോടും  രാജിക്കാര്യം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട്  ഇന്ന് സംസ്ഥാന സര്‍ക്കാര്‍  നിലാപാട് സ്വീകരിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.