നാവികരുടെ മോചനം:ഇറ്റാലിയൻ സർക്കാർ സുപ്രീം കോടതിയിലേയ്ക്ക്

single-img
20 April 2012

ന്യൂഡൽഹി:കടലിൽ വെച്ച് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയൻ സർക്കാർ സുപ്രീകോടതിയിൽ ഹർജി സമർപ്പിച്ചു.ഇവരുടെ മേലുള്ള എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യമാണ് ഹർജിയിലുള്ളത്.സംഭവം നടന്നത് ഇന്ത്യൻ സമുദ്രാതിർത്തിയ്ക്ക് പുറത്തായതിനാൽ കേസെടുക്കാൻ കേരള സർക്കാരിനു അധികാരമില്ലെന്നാണ് ഇറ്റലിയുടെ വാദം.അതേസമയം കേസിൽ‌പ്പെട്ട കപ്പൽ എന്റിക്കലക്സി വിട്ടുകിട്ടണമെന്നുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.കപ്പൽ കൊച്ചി തീരത്ത് നങ്കൂരമിട്ടിരിക്കുന്നതുവഴി കമ്പനിയ്ക്ക് ഭീമമായ നഷ്ട്ടമാണ് ഉണ്ടാകുന്നത് എന്നും അവർ ചൂണ്ടിക്കാട്ടി.ജസ്റ്റിസുമാരായ ആർ.എം ലോധയും എച്ച്.എൽ.ഗോഖലെയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.