കടൽക്കൊല :കേസ് ഒത്തുതീർപ്പിലേയ്ക്ക്

single-img
20 April 2012

തിരുവനന്തപുരം:ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നകേസുമായി ബന്ധപ്പെട്ട നഷ്ട്ടപരിഹാരകേസ് ഒത്തുതീർപ്പിലേയ്ക്ക്. വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകി കേസ് അവസാനിപ്പിക്കാനാണ് ശ്രമം.ഇറ്റാലിയൻ സർക്കാർപ്രധിനിധികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളും തമ്മിൽ സംസാരിച്ചു ഒരു ധാരണയിലെത്തിയിരുന്നു .വെടിവെപ്പിൽ തകർന്ന ബോട്ട് ഉടമയ്ക്ക് 17 ലക്ഷം നഷ്ട്ടപരിഹാരം നൽകും.നഷ്ട്ടപരിഹാരം നൽകുന്നതോടെ സംഭവവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നൽകിയിരിക്കുന്ന മുഴുവൻ കേസുകളും പിൻവലിക്കുമെന്നാണ് സൂചന.ഒത്തുതീർപ്പ് അംഗീകരിച്ച സാഹചര്യത്തിൽ കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ലോക് അദാലത്തിലേയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സംയുക്ത ഹർജി സമർപ്പിക്കും.നഷ്ട്ടപരിഹാര കേസ് പെട്ടെന്ന് ഒത്തുതീർപ്പിലാകുന്നതോതുകൂടി ഇറ്റാലിയൻ നാവികരുടെ  മോചനത്തിനുള്ള ആദ്യ പടി മറികടക്കാനാകുമെന്നാണ് നാവികരുടെ പ്രതീക്ഷ.