ഇറ്റലി അനുകൂല നിലപാട്:അഡീ.സോളിസിറ്റർ ജനറലിനെ മാറ്റും

single-img
20 April 2012

കടൽക്കൊലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ മറുകണ്ടം ചാടിയ അഡീ.സോളിസിറ്റർ ജനറൽ ഹരെൻ പി.റാവലിനെ മാറ്റാൻ തീരുമാനം.കേസിന്റെ ചുമതലയിൽ നിന്നാണ് മാറ്റുന്നത്.ഇദേഹത്തിന് പകരം കേസ് അടുത്ത് പരിഗണിക്കുമ്പോൾ അറ്റോർണി ജനറലോ സോളിസിറ്റർ ജനറലോ കോടതിയിൽ ഹാജരാകും.അഭിഭാഷകന്റെ നിലപാടാണ് കോടതിയിൽ പറഞ്ഞതെന്ന നിലയിലേയ്ക്ക് കാര്യങ്ങൾ കൊണ്ടു പോകാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേത്.ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാൽ സർക്കാർ പഴയ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നതായി പറഞ്ഞു.അഭിഭാഷകൻ തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ചെയ്തതെന്നും ഇതിനെ ഗൌരവമായി കാണുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ നിയമമനുസരിച്ച് ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുക്കുമെന്നും അദേഹം അറിയിച്ചു.ഇതേസമയം വിവാദ പ്രസ്താവന ഉണ്ടായ സമയത്ത് മൌനം പാലിച്ച കേരളത്തിന്റെ അഭിഭാഷകൻ എം.ടി.ജോർജിന് പകരം മുതിർന്ന ഒരു അഭിഭാഷകനെ കേസിനായി നിയോഗിക്കണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാകുകയാണ്.