കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട എല്ലാ മുദ്രപത്രങ്ങളും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

single-img
20 April 2012

സംസ്ഥാനത്തെ  കോടതികളില്‍  സമര്‍പ്പിക്കപ്പെട്ട മുഴുവന്‍  മുദ്രപത്രങ്ങളും  പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ  കോടതിയില്‍  വ്യാജ മുദ്രപത്രങ്ങള്‍  കണ്ടെത്തിയതിനെ തുടര്‍ന്നാണ്   കോടതിയുടെ  ഈ ഉത്തരവ്.  വ്യാജമുദ്രപത്രകേസില്‍ വെന്‍ഡര്‍ കെ.എസ്ശ്രീധരന്‍ നായരെ  മുഖ്യപ്രതിയാക്കി വഞ്ചിയൂര്‍ പോലീസ് എഫ്. ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.
ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള  ചെല്ലൂരാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.