എസ്.ഐ ഹൃദയാഘാതം മൂലം മരിച്ചു

single-img
20 April 2012

തിരുവനന്തപുരം ആര്യനാട്  സി.ഐ ഓഫീസിലെ  ഗ്രേഡ് എസ്.ഐയായ  വിക്രമന്‍ പിള്ള (55) ഹൃദയാഘാതം മൂലം മരിച്ചു.   ഇന്ന് വെളുപ്പിന്  ഒന്നരയ്ക്കുണ്ടായ  നെഞ്ചുവേദനയെ തുടര്‍ന്ന്   തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു. പേരൂര്‍ക്കട  കെ.എസ്. ആര്‍.ടി.സി  ഡിപ്പോയ്ക്ക് സമീപം   താമസിക്കുകയായിരുന്ന ഇദ്ദേഹം  ഇക്കഴിഞ്ഞ   മാര്‍ച്ച് 31ന്  റിട്ടയര്‍  ചെയ്യാനിരിക്കുകയായിരുന്നു. ജയശ്രീയാണ്   ഭാര്യ.  ആര്യ, അഭിജിത്ത്  എന്നിവര്‍ മക്കളാണ്.