ബംഗ്ലാദേശ് ടീമിന്റെ പാക് പര്യടനം കോടതി തടഞ്ഞു

single-img
20 April 2012

സുരക്ഷാ കാരണങ്ങളാല്‍ കളിക്കാര്‍ പാക്കിസ്താനിലേക്ക് പോകുന്നത് തടഞ്ഞ് ധാക്ക ഹൈക്കോടതി ഉത്തരവിട്ടു.സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കമാല്‍ ഹുസൈനും യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ദിദാരസ് സലാമും സംയുക്തമായി നല്കിയ ഹരജിയിലാണു വിധി.മൂന്നു ദിവസത്തെ പര്യടനമാണ് നിശ്ചയിച്ചിരുന്നത്. ഓരോ ഏകദിനവും ട്വന്റി20 മത്സരവും ഉള്‍പ്പെടുന്നതായിരുന്നു പര്യടനം.