ഹസാരേയും ബാബാരാംദേവും നിരാഹാര സമരത്തിലേയ്ക്ക്

single-img
20 April 2012

അന്നാഹസരേയും ബാബാരാംദേവും വീണ്ടും നിരാഹാര  സമരത്തിലേയ്ക്ക്.  ജനലോക്പാല്‍ ബില്‍ നടപ്പിലാക്കുക,  അഴിമതിക്കെതിരെ പോരാടുക  എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  ജൂണ്‍ 3ന് നിരാഹാര സമരം നടത്തുന്നത്.

ജനങ്ങളുടെ   താല്‍പര്യം സര്‍ക്കാരിന് മനസിലാക്കാന്‍  കഴിഞ്ഞില്ലെങ്കില്‍  സര്‍ക്കാരിനെ  അനുസരിക്കേണ്ട കാര്യമില്ലെന്ന്  അന്നാഹസാരെയും  യോഗ ഗുരു ബാബാരാംദേവും അറിയിച്ചു.  അഴിമതിക്കെതിരെ പേരാടാന്‍   ജനങ്ങളോട് ആവശ്യപ്പെടും.  യു.പി.എ  സര്‍ക്കാരിനെ താഴെയിറക്കണമെന്നത്  തങ്ങളുടെ അജണ്ടയല്ല.  ലോക്പാല്‍  ബില്‍  നടപ്പിലാക്കണമെന്നതാണ് തങ്ങളുട ആവശ്യമാണെന്നും  ഡല്‍ഹിയില്‍ നടത്തിയ  സംയുക്ത  പത്രസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിലെ  ജനങ്ങളുടെ   അഭിപ്രായം ആരായുന്നതിനായി   അടുത്ത മാസം ഒന്നുമുതല്‍   സംസ്ഥാനമാകെ പര്യടനം  നടത്തുമെന്നും  അന്നാഹസാരെ   അറിയിച്ചു.