അഗ്നി-5നു 8000കിലോമീറ്റർ പ്രഹര പരിധി ഉണ്ടെന്ന് ചൈനീസ് വിദഗ്ദ്ധൻ

single-img
20 April 2012

ഡൽഹി പറയുന്നതിനേക്കാൾ കൂടുതൽ പ്രഹര പരിധി അഗ്നി മിസൈലിനു ഉണ്ടെന്ന് ചൈനീസ് വിദഗ്ദ്ധൻ.ചൈനയുടെ പി.എൽ.എ അക്കാദമി ഓഫ് മിലിറ്ററി സയൻസിലെ റിസർച്ചർ ഡു വെൻലോങ്ങിന്റെ അഭിപ്രായത്തിൽ ഡൽഹി പറയുന്നതിനേക്കാൾ പ്രഹരശേഷിയാണു അഗ്നി 5നു ഉള്ളത്.മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഉരസൽ ഒഴിവാക്കാൻ വേണ്ടിയണു ദൂരപരിധി കുറച്ച് ഇന്ത്യ കാണിക്കുന്നതെന്നും ഡു പറഞ്ഞു.വ്യാഴാഴ്ചയാണു 5000 കിലോമീറ്റർ ദൂരപരിധിയുള്ള അനി 5 മിസൈൽ ഇന്ത്യ പരീക്ഷിച്ചത്.അഗ്നി 5 ന്റെ ദൂരപരിധി 8000 കിലോമീറ്ററിനു അധികവും ഉയർത്താനാകുമെന്ന് ചൈനീസ് വിദഗ്ധർ അഭിപ്രയപ്പെട്ടു